Hot Posts

6/recent/ticker-posts

നിപയിൽ കൂടുതൽ ആശ്വാസം; കൂടുതല്‍ ഫലങ്ങള്‍ നെഗറ്റീവ്


കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 15പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് ഇപ്പോൾ പുറത്ത് വന്നത്. ഇതോടെ ആകെ നെ​ഗറ്റീവ് ആയവരുടെ എണ്ണം 61 ആയി.
സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധിക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 265 ആയി. നെ​ഗറ്റീവ് ആയവരെ മൂന്ന് ദിവസം കൂടി മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ ഇരുത്തും.





Reactions